ഡബ്ലിൻ: ഡബ്ലിനിൽ അടുത്ത ആഴ്ച നടത്താനിരുന്ന സമരം പിൻവലിച്ച് ടാക്സി ഡ്രൈവർമാർ. സർക്കാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. കൂടിക്കാഴ്ചയ്ക്ക് ശേഷം പിന്നീടുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് ടാക്സി ഡ്രൈവേഴ്സ് അയർലൻഡ് വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെ ആറ് ദിവസം നീണ്ട് നിൽക്കുന്ന പ്രതിഷേധം ആയിരുന്നു ടാക്സി ഡ്രൈവർമാർ നേരത്തെ തീരുമാനിച്ചിരുന്നത്.
അടുത്ത ആഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ടാക്സി ഡ്രൈവർമാരുടെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സർക്കാരിനെ സമീപിച്ചിരുന്നതായി ടാക്സി ഡ്രൈവേഴ്സ് അയർലൻഡ് പ്രതിനിധികൾ വ്യക്തമാക്കി. നിരവധി അപേക്ഷകൾ നൽകി, നിരവധി തവണ പ്രതിഷേധിച്ചു. എന്നിട്ടും സർക്കാർ ഫലപ്രദമായി ഇടപെടാൻ മടിച്ചുവെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു. അതേസമയം ഇതിനിടെ ഫിക്സ്ഡ് ചാർജ് മോഡലിനെതിരെ ഊബർ ഡ്രൈവർമാരുടെ സമരവും നടക്കുന്നുണ്ട്.

