ഡബ്ലിൻ: അയർലൻഡിൽ ടേസർ പൈലറ്റ് പ്രോഗ്രാം ആരംഭിച്ചത് മുതൽ ആൻ ഗാർഡ ഷിക്കോണയിലെ അംഗങ്ങൾ ടേസറുകൾ ഉപയോഗിച്ചത് 15 തവണ. 167 ഗാർഡകൾക്കാണ് പദ്ധതിയുടെ ഭാഗമായി ടേസറുകൾ നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതലായിരുന്നു പദ്ധതി ആരംഭിച്ചത്.
ഡബ്ലിനിലെ സ്റ്റോർ സ്ട്രീറ്റ്, പിയേഴ്സ് സ്ട്രീറ്റ്, കെവിൻ സ്ട്രീറ്റ്, വാട്ടർഫോർഡ് എന്നീ നാല് സ്ഥലങ്ങളിലാണ് പൈലറ്റ് പദ്ധതി ആരംഭിച്ചത്. കുറച്ച് മാസത്തേയ്ക്ക് ആയിരുന്നു പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ അടുത്ത ആറ് മാസത്തേയ്ക്ക് കൂടി പദ്ധതി നീട്ടിയിട്ടുണ്ട്. ലിമെറിക്ക് ഡിവിഷനെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post

