ഡബ്ലിൻ: സീറോ മലങ്കര കത്തോലിക്കാ സഭയുടെ ആദ്യ ദേശീയ കൺവെൻഷൻ ഈ മാസം 27 ന് (ശനിയാഴ്ച) നടക്കും. മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കാണ് കൺവെൻഷൻ വേദി. അയർലൻഡിൽ സഭ രൂപീകൃതമായി 17 വർഷങ്ങൾ പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് ദേശീയ കൺവെൻഷൻ നടക്കുന്നത്.
കൺവൻഷനോട് അനുബന്ധിച്ച് 95ാം പുനരെെക്യ വാർഷികാഘോഷവും നടക്കും. പിൽഗ്രിംസ് ഓഫ് ഹോപ്പ് എന്നാണ് ഈ വർഷത്തെ ചിന്താവിഷയം. ഇതിന് പുറമേ വിശുദ്ധ കുർബാന, ജപമാല പ്രദക്ഷിണം, കുടുംബ സംഗമം എന്നിവയും നടക്കും.
Discussion about this post

