ഡബ്ലിൻ: അയർലൻഡ് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാറിന്റെ തിയതികൾ പുറത്ത്. ഫെബ്രുവരി, മെയ്, ജൂൺ, നവംബർ മാസങ്ങളിലാണ് സെമിനാർ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സെമിനാറിന്റെ ഭാഗമാകുന്നതിനായുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.
ഫെബ്രുവരി 13,14,15, മെയ് 23,24,25, ജൂൺ 26,27,28 തിയതികളിലാണ് സെമിനാർ നടക്കുക. നവംബറിലെ സെമിനാർ 6,7,8 തിയതികളിൽ നടക്കും. എല്ലാ ദിവസവും രാവിലെ 9 മണി മുതലാണ് പരിപാടി ആരംഭിക്കുക. വൈകീട്ട് ആറിന് അവസാനിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സഭയുടെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കേറ്റ് ലഭിക്കും. വിവാഹ ഒരുക്ക സെമിനാറിനായുള്ള രജിസ്ട്രേഷനായി www.syromalabar.ie എന്ന ലിങ്ക് സന്ദർശിക്കുക.

