വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് നേരിടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് കൂടുതൽ നടപടികൾ ആസൂത്രണം ചെയ്യാൻ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരോട് ടാനൈസ്റ്റെയും ധനകാര്യ മന്ത്രിയുമായ സൈമൺ ഹാരിസ് ആവശ്യപ്പെട്ടു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ആളുകളെ സഹായിക്കുന്നതിന് ഒറ്റത്തവണ പിന്തുണ നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഹാരിസ് സൂചിപ്പിക്കുകയും ചെയ്തു.
“ഊർജ്ജ, വൈദ്യുതി ചെലവുകൾ സംബന്ധിച്ച് ഐറിഷ് ജനത നേരിടുന്ന ഘടനാപരമായ ചെലവുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പിന്തുണകൾ നടപ്പിലാക്കും “ എന്നാണ് ഹാരിസ് പറയുന്നത്. യൂണിവേഴ്സൽ സോഷ്യൽ ചാർജ് വെട്ടിക്കുറയ്ക്കലും ഹോം ഹീറ്റിംഗ് ഓയിലിനും ഗ്രീൻ ഡീസലിനും ഉള്ള കാർബൺ നികുതി നീക്കം ചെയ്യലും ഉൾപ്പെടുന്ന അടിയന്തര ബജറ്റിനായി സിൻ ഫെയ്ൻ തുടർന്നും ശ്രമിക്കുന്നതിനിടെയാണ് സൈമൺ ഹാരിസ്ന്റെ പുതിയ പ്രസ്താവന.PAYE തൊഴിലാളികൾക്ക് അടിയന്തര സഹായം നൽകണമെന്ന് ലേബർ പാർട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

