കൊൽക്കത്ത : പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് തൊട്ടുമുമ്പ്, ടിഎംസിയും ബിജെപിയും തമ്മിൽ വീണ്ടും അഭിപ്രായഭിന്നത . “ഉത്തർപ്രദേശിലെ സിംഹം” എന്നറിയപ്പെടുന്ന ഐപിഎസ് ഓഫീസർ അജയ് പാൽ ശർമ്മയെ ബംഗാളിൽ തെരഞ്ഞെടുപ്പ് ചുമതല നൽകി നിയമിച്ചതാണ് ടിഎം സിയുടെ എതിർപ്പിന് കാരണം . ടിഎംസിയുടെ പ്രമുഖ നേതാവും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ അജയ്യമായ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന സൗത്ത് 24 പർഗാനാസ് ജില്ലയിലെ പോലീസ് നിരീക്ഷകനായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തെ നിയമിച്ചത്.
ഉത്തർപ്രദേശിലെ എൻ കൗണ്ടർ സ്പെഷ്യലിസ്റ്റ് ഓഫീസറാണ് അജയ് പാൽ ശർമ്മ . അതേസമയം കേന്ദ്ര സേനയിൽ ബിജെപിക്ക് വിശ്വാസമില്ലെന്നാണ് ടിഎംസി ആരോപിക്കുന്നത്.പശ്ചിമ ബംഗാളിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് സമയത്ത് ടിഎം സി പക സ്ഥലങ്ങളിലും കലാപങ്ങൾ നടത്താൻ ശ്രമിച്ചിരുന്നു.അതിനു പിന്നാലെയാണ് രണ്ടാം ഘട്ടത്തിന് തൊട്ടുമുമ്പ്, തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായി അജയ് പാൽ ശർമ്മയുടെ നിയമനം .
2011 ബാച്ച് ഉത്തർപ്രദേശ് പോലീസ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും ലുധിയാന സ്വദേശിയുമാണ് അജയ് പാൽ ശർമ്മ. തന്റെ കരിയറിൽ, നിരവധി അപകടകരമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളിലായി 2,321 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, തിരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കാൻ 142 ജനറൽ നിരീക്ഷകരെയും 95 പോലീസ് നിരീക്ഷകരെയും 100 ചെലവ് നിരീക്ഷകരെയും വിന്യസിച്ചിട്ടുണ്ട്. ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകളും തത്സമയ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്.

