ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് സംഗീത ഇതിഹാസം സ്റ്റീവി വണ്ടർ. ഡബ്ലിൻ 3 അരീനയിലാണ് അദ്ദേഹം പരിപാടി സംഘടിപ്പിക്കുക. നവംബർ 1 നാണ് പരിപാടി. ദി കീ ഓഫ് ലൈഫ് എന്ന അദ്ദേഹത്തിന്റെ ആൽബത്തിന്റെ 50ാം വാർഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 1976 ലാണ് ആൽബം റിലീസ് ചെയ്തത്. ആ വർഷത്തെ ഗ്രാമി പുരസ്കാരത്തിന് ഇതിലെ പാട്ടുകൾ അർഹമായിരുന്നു.
ദി കീ ഓഫ് ലൈഫിന്റെ 10 മില്യണിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. ഡയമണ്ട് സ്റ്റാറ്റസ് ഉൾപ്പെടെ സ്വന്തമാക്കിയ ആൽബം ലൈബ്രറി ഓഫ് കോൺഗ്രസ് നാഷണൽ റെക്കോർഡിംഗ് രെജിസ്ട്രിയിലും ഇടം നേടിയിരുന്നു. ഇന്ന് മുതൽ പരിപാടിയുടെ പ്രീ സെയിൽ ടിക്കറ്റുകൾ ലഭിക്കും. വെളളിയാഴ്ച മുതൽ ടിക്കറ്റ് മാസ്റ്റർ വഴി ടിക്കറ്റുകൾ ലഭ്യമായി തുടങ്ങും.
Discussion about this post

