ഡബ്ലിൻ: സ്റ്റാർഡസ്റ്റ് തീപിടിത്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് സഹായധനം ഉടൻ വിതരണം ചെയ്യും. 20,000 യൂറോ വീതമാണ് നൽകുക. ഇതിനായി സർക്കാർ 16.4 മില്യൺ യൂറോ പ്രഖ്യാപിച്ചിരുന്നു.
ദുരന്തത്തിന്റെ 45ാം വാർഷിക വേളയിലാണ് സഹായധനം വിതരണം ചെയ്യാനുള്ള തീരുമാനം. 1981 ൽ ഡബ്ലിനിലെ നിശാക്ലബ്ബിൽ ഉണ്ടായ തീപിടിത്തത്തിൽ 48 പേർക്കാണ് ജീവൻ നഷ്ടമായത്. ഇരകളുടെ കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച 24 മില്യൺ യൂറോയുടെ നഷ്ടപരിഹാരത്തിന്റെ വിതരണം ഓഗസ്റ്റിൽ പൂർത്തിയായിരുന്നു.
Discussion about this post

