ഡബ്ലിൻ: ഏപ്രിൽ മാസത്തിൽ അയർലൻഡിൽ അനുഭവപ്പെട്ടത് രൂക്ഷമായ തിരക്ക്. കഴിഞ്ഞ മാസം 11,175 രോഗികളാണ് കിടക്കകൾക്കായി രാജ്യത്തെ വിവിധ ആശുപത്രികളിൽ കാത്തിരുന്നത്. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് (ഐഎൻഎംഒ) ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്കകൾ ഇല്ലാതെ ബുദ്ധിമുട്ട് നേരിട്ടത്. 1,954 രോഗികൾ കിടക്കകൾ ഇല്ലാത്തതിനെ തുടർന്ന് ബുദ്ധിമുട്ടി. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേയിൽ 1,003 രോഗികളും, കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 917 രോഗികളും, സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 903 പേരുമാണ് കിടക്കകൾക്കായി കാത്തിരുന്നത്.
Discussion about this post

