ഡബ്ലിൻ: ഗാർഡ ഷിക്കോണയ്ക്ക് പുതുതായി 200 ഓളം അംഗങ്ങൾ. ഇവരിൽ ഭൂരിഭാഗം പേർക്കും ഡബ്ലിൻ നഗരത്തിന്റെ ചുമതല നൽകി. വെള്ളിയാഴ്ച 193 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് ഗാർഡ ഷിക്കോണയുടെ ഭാഗമായത്.
193 അംഗങ്ങളിൽ 141 പേർക്കാണ് ഡബ്ലിൻ മേഖലയുടെ ചുമതലകൾ നൽകയിരിക്കുന്നത്. 27 പേർക്ക് കിഴക്കൻ മേഖലയുടെയും 14 പേർക്ക് തെക്കൻ മേഖലയുടെയും ചുമതല നൽകി. 11 പേർക്ക് വടക്ക് പടിഞ്ഞാറൻ മേഖലയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. 193 അംഗങ്ങൾ കൂടി ഗാർഡയുടെ ഭാഗമായതോടെ ഗാർഡകളുടെ എണ്ണം 14,611 ആയി ഉയർന്നു.
പുതിയ സംഘത്തിൽ 134 പുരുഷന്മാരും 59 സ്ത്രീകളും ഉൾപ്പെടുന്നു. ഇറ്റലി, പോളണ്ട്, ഇംഗ്ലണ്ട്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഗാർഡയുടെ ഭാഗമായിട്ടുണ്ട്.
Discussion about this post

