ഡബ്ലിൻ: ഡബ്ലിനിൽ വ്യാപക പരിശോധന. ഇ- സ്കൂട്ടറുകളും ഇ- ബൈക്കുകളും പിടിച്ചെടുത്തു. സംഭവത്തിൽ 40 വയസ്സുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടായിരുന്നു പോലീസിന്റെ പരിശോധന. ഇതിൽ ആറ് ഹൈ പവേർഡ് ഇ- ബൈക്കുകളും ഇ- സ്കൂട്ടറുകളുമാണ് പിടിച്ചെടുത്തത്. പരിശോധനയ്ക്കിടെ അനധികൃതമായി ആയുധം കൈവശംവച്ച കുറ്റത്തിനാണ് 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും
Discussion about this post

