കാവൻ: കൗണ്ടി കാവനിൽ നിയന്ത്രിത മേഖലയിൽ അമിത വേഗതയിൽ വാഹനം ഓടിച്ചയാൾ പിടിയിൽ. ഈ മാസത്തെ വാരാന്ത്യ ബാങ്ക് അവധിയോട് അനുബന്ധിച്ച് പോലീസ് ആരംഭിച്ച ദൗത്യത്തിനിടെയാണ് ഇയാൾ പിടിയിലായത്. ദൗത്യം ആരംഭിച്ച് ആദ്യ ദിനം തന്നെ നിരവധി ഗതാഗത നിയമലംഘനങ്ങൾ നടന്നതായി പോലീസ് കണ്ടെത്തി.
മണിക്കൂറിൽ 100 കിലോ മീറ്റർ വേഗപരിധി നിശ്ചയിച്ച മേഖലയിൽ മണിക്കൂറിൽ 173 കിലോ മീറ്റർ വേഗതയിൽ വാഹനം ഓടിച്ചതിനാണ് ഡ്രൈവർ പിടിയിലായത്. അവധിയോട് അനുബന്ധിച്ചുള്ള റോഡ് സുരക്ഷാ ദൗത്യത്തിന് വ്യാഴാഴ്ച രാവിലെ ഏഴ് മണിയ്ക്കാണ് തുടക്കം ആയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയ്ക്ക് അവസാനിക്കും. ദൗത്യം ആരംഭിച്ച് 24 മണിക്കൂർ പിന്നിടുമ്പോൾ 580ലധികം ഡ്രൈവർമാരാണ് അമിത വേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തിയത്.
Discussion about this post

