ഡബ്ലിൻ: സെന്റ് ബ്രിജിഡ്സ് ദിനത്തോട് അനുബന്ധിച്ച് അയർലൻഡിൽ ഇന്ന് വിപുലമായ ആഘോഷപരിപാടികൾ. വെക്സ്ഫോർഡ്, ലിമെറിക്ക്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ വലിയ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 29 ന് ആരംഭിച്ച ആഘോഷപരിപാടികൾ നാളെ സമാപിക്കും.
സെന്റ് ബ്രിജിഡ്സ് ദിനത്തോട് അനുബന്ധിച്ച് വെക്സ്ഫോർഡിൽ ലൈവ് മ്യൂസിക് പരിപാടിയാണ് നടക്കുക. ലിമെറിക്കിൽ ക്രോസ് മേക്കിംഗ് വർക്കഷോപ്പും നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ നാനോടി നൃത്തം, മ്യൂസിക് ഷോ, നൃത്തം, മാസ്ക്സ് എന്നിവ നടന്നിരുന്നു.
Discussion about this post

