ഡബ്ലിൻ: ഐറിഷ് സൂപ്പർമാർക്കറ്റുകളിൽ നിന്നും ചീരയും മറ്റ് ഇലക്കറികളും തിരിച്ച് വിളിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇലകളിൽ ലിസ്റ്റീരിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ലിസ്റ്റീരിയ ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ശക്തമായ പരിശോധനയാണ് ഭക്ഷ്യവകുപ്പ് നടത്തിവരുന്നത്.
മക്കോർമാക്ക് ഫാമിലി ഫാംസിന്റെ ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഏഴ് ഉത്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മക്കോർമാക്ക് ഫാമിലി ഫാംസ് എനർജൈസ് സൂപ്പർ മിക്സ് 100 ഗ്രാം, മക്കോർമാക്ക് ഫാമിലി ഫാംസ് ഐറിഷ് സ്പിനാച്ച് 100 ഗ്രാം, 200 ഗ്രാം & 250 ഗ്രാം, മക്കോർമാക്ക് ഫാമിലി ഫാംസ് മിക്സ്ഡ് ലീവ്സ് 75 ഗ്രാം, മക്കോർമാക്ക് ഫാമിലി ഫാംസ് ബേബി ലീവ്സ് 100 ഗ്രാം & 200 ഗ്രാം; ടെസ്കോ മൈൽഡ് സ്പിനാച്ച് 350 ഗ്രാം; ഈഗൻസ് ഐറിഷ് ബേബി സ്പിനാച്ച് 250 ഗ്രാം; സൂപ്പർവാലു സ്പിനാച്ച് ബാഗ് എന്നിവ തിരിച്ചുവിളിച്ച ഉത്പന്നങ്ങളാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റിൽ ഉത്പന്നങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാണ്.
കഴിഞ്ഞ ആഴ്ച റെഡി മീൽസ് ഉത്പന്നങ്ങളിലാണ് ലിസ്റ്റീരിയ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതേ തുടർന്ന് ഇവ തിരിച്ചുവിളിച്ചിരുന്നു.

