ഡബ്ലിൻ: കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും തിരികെ അയക്കാൻ അയർലൻഡ് സർക്കാർ ചിലവഴിക്കുന്നത് വൻ തുകയെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ചാർട്ടർ ജെറ്റ് വഴി ആളുകളെ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നതിനായി 2.88 മില്യൺ യൂറോയാണ് സർക്കാർ ചിലവിട്ടത്. നിയമവകുപ്പ് മന്ത്രി ജിം ഒ കെല്ലഗനാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.
2025 ഫെബ്രുവരി മുതൽ 10 വിമാനങ്ങളിലായാണ് വിദേശികളെ നാടുകടത്തിയത്. ഇതിന് മാത്രമായി 2.88 മില്യൺ യൂറോ ചിലവിട്ടു. ഇതിൽ ഈ വർഷം മാത്രം വിമാനങ്ങൾക്ക് വേണ്ടി ചിലവിട്ടത് 1.6 മില്യൺ യൂറോയിലധികമാണ്.
വ്യാഴാഴ്ചയായിരുന്നു ഐറിഷ് സർക്കാരിന്റെ അവസാനത്തെ നാടുകടത്തൽ. 41 ദക്ഷിണാഫ്രിക്കൻ പൗരന്മാരെ വ്യാഴാഴ്ച നാടുകടത്താൻ ഏഴ് ലക്ഷം യൂറോയിലധികമാണ് ചിലവായത് എന്നും മന്ത്രി അറിയിക്കുന്നു.

