ഡബ്ലിൻ: എം.വി ഹോണ്ടിയസിൽ നിന്നും ഐറിഷ് പൗരന്മാരെ അയർലൻഡിലെത്തിക്കാൻ പ്രത്യേക വിമാനം. സർക്കാരിന്റെ പുതിയ ജെറ്റ് വിമാനത്തിലാണ് രണ്ട് പൗരന്മാരെയും രാജ്യത്ത് എത്തിക്കുക. എംവി ഹോണ്ടിയസ് നിലവിൽ സ്പാനിഷ് തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്. നൂറോളം പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
ദസോ ഫാൽകൺ 6എക്സ് വിമാനമാണ് ദൗത്യത്തിനാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം അവസാനമാണ് ഈ വിമാനം സർക്കാർ സ്വന്തമാക്കിയത്. 50 മില്യൺ യൂറോ ആയിരുന്നു ചിലവ്. എയർ കോർപ്സ് ഫ്ലീറ്റിന്റെ ഭാഗമാണ് വിമാനം.
അടിയന്തര പ്രവർത്തനങ്ങൾക്കും മുതിർന്ന രാഷ്ട്രീയക്കാരെയും വിഐപികളെയും വിദേശത്തേക്ക് കൊണ്ടുപോകുന്നതിനും വേണ്ടിയാണ് വിമാനം സർക്കാർ വാങ്ങിയിരിക്കുന്നത്.

