ഡബ്ലിൻ: അയർലൻഡിൽ ചില സ്കൂളുകളും കുട്ടികൾക്കായുള്ള മറ്റ് സ്ഥാപനങ്ങളും ഇന്ന് അടഞ്ഞ് കിടക്കും. ശക്തമായ തണുപ്പും മഞ്ഞ് വീഴ്ചയും അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചില സ്കൂളുകൾ വൈകി തുറക്കുകയോ മറ്റ് ചിലത് ഇന്ന് മൊത്തം അടച്ചിടുകയോ ചെയ്യുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
ഇന്ന് രാവിലെ ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെട്ടത്. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പോലെ താപനില ആറ് ഡിഗ്രി സെൽഷ്യസിന് താഴേയ്ക്ക് എത്തിയിരുന്നു. ചെറിയ മഞ്ഞ് വീഴ്ച പുലർച്ചെയും അർദ്ധരാത്രിയും അനുഭവപ്പെട്ടിരുന്നു.
Discussion about this post

