ഡബ്ലിൻ: എയർ ലിംഗസും പൈലറ്റും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു. ഹൈക്കോടതിലാണ് ഇരു വിഭാഗത്തിന്റെയും അഭിഭാഷകർ ഇക്കാര്യം അറിയിച്ചത്. വിഷയത്തിൽ ഇരു വിഭാഗങ്ങളും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു.
എയർ ലിംഗസിനുവേണ്ടി ഹാജരായ മൈരീഡ് മക്കെന്ന എസ്സി, ജസ്റ്റിസ് ബ്രയാൻ ക്രെഗനോട്, ഇരുവിഭാഗങ്ങളുംതമ്മിലുള്ള ചർച്ചകൾ വിജയകരമായിരുന്നുവെന്നും മുഴുവൻ കേസും തള്ളിക്കളയാമെന്നും അറിയിക്കുകയായിരുന്നു. ഇത് ഹൈക്കോടതി പരിഗണിച്ചു. ഇതോടെയാണ് കേസ് തള്ളിയത്.
കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു പൈലറ്റ് ഇയാൻ ബ്ലെയറിനെ സസ്പെൻഡ് ചെയ്തത്.
Discussion about this post

