സൈഗ്ലോ: സ്ലൈഗോ വിമാനത്താവളത്തിലെ അഗ്നിശമന സേനാംഗങ്ങൾ സമരം അവസാനിപ്പിച്ചു. മാനേജ്മെന്റുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ജീവനക്കാരുടെ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.
വിമാനത്താവളത്തിലെ എസ്ഐപിടിയു അംഗങ്ങളായ ജീവനക്കാരാണ് സമരം ആരംഭിച്ചത്. മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുക, തൊഴിലിന്റെ നിലവാരം വർധിപ്പിക്കുക, ദീർഘകാല തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. ഈ ആവശ്യങ്ങളെല്ലാം നിലവിൽ മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട്.
Discussion about this post

