ഡബ്ലിൻ: ഐറിഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഇന്ന് ക്രൊയേഷ്യയിലേക്ക് തിരിക്കും. യൂറോപ്യൻ പീപ്പിൾസ് പാർട്ടി (ഇപിപി) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കൊയേഷ്യ സന്ദർശിക്കുന്നത്. രണ്ട് ദിവസമാണ് ഉച്ചകോടി. ഫിൻ ഗെയ്ലിന്റെ യൂറോപ്യൻ പാർലമെന്റ് ഗ്രൂപ്പാണ് യൂറോപ്യൻ പീപ്പിൾസ് പാർട്ടി.
ഇന്ന് പ്രത്യേക വിമാനത്തിൽ അദ്ദേഹം ക്രൊയേഷ്യയിലേക്ക് തിരിക്കും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ഇവരുമായി സൈമൺ ഹാരിസ് കൂടിക്കാഴ്ച നടത്തും.
Discussion about this post

