ഡബ്ലിൻ: അയർലൻഡിൽ ഗർഭഛിദ്രം വർധിക്കുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്ത് 40,000 ലധികം ഗർഭഛിദ്രങ്ങൾ നടന്നുവെന്നാണ് കണക്കുകൾ. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. ഏഴ് വർഷത്തിനിടെ 46,841 ഗർഭഛിദ്രങ്ങൾ നടന്നു.
2019 മുതലുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അന്നേവർഷം ജനുവരിയിലാണ് നിയമപ്രകാരം ഗർഭഛിദ്രത്തിനായുള്ള സേവനങ്ങൾ ആരംഭിച്ചത്. 19 ആശുപത്രികളിൽ ഇതിനുള്ള സൗകര്യങ്ങളുണ്ട്. സേവനം ആരംഭിച്ച ശേഷമുള്ള എച്ച്എസ്ഇയുടെ ആദ്യ റിപ്പോർട്ട്കൂടിയാണ് ഇത്.
Discussion about this post

