തിരുവനന്തപുരം : ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്റ്റിനെ തകർത്ത് അർജന്റീന ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ മത്സരത്തിലെ റഫറിയുടെ വിവാദ തീരുമാനങ്ങൾക്കെതിരെ മുൻ മന്ത്രി എം ബി രാജേഷ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം ബി രാജേഷ് റഫറിയ്ക്കെതിരെ ആഞ്ഞടിച്ചത്. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും പിന്നീട് തിരുത്തലുകൾ വരുത്തിയ പോസ്റ്റ് പ്രസിദ്ധീകരിക്കുകയുമായിരുന്നു.
തങ്ങളുടെ കളിക്കാരന്റെ ചുവപ്പുകാർഡ് അമേരിക്കൻ പ്രസിഡണ്ട് ഫോണിൽ വിളിച്ച് ഫിഫ നിയമത്തിന് പുല്ലു വില കല്പിച്ച് റദ്ദാക്കിക്കുന്ന തരം ഇടപെടൽ നടക്കുന്ന ഒരു ലോകകപ്പിൽ ഫിഫ സംശയനിഴലിലാവുന്നത് സ്വാഭാവികമല്ലേയെന്നാണ് രാജേഷിന്റെ ചോദ്യം .സ്കൂൾ യുവജനോത്സവത്തിലെ അപ്പീൽ അനുവദിക്കാൻ വിളിച്ചു പറയുന്ന എംഎൽഎമാരെപ്പോലെ വെറും ഒരു ചുവപ്പുകാർഡ് റദ്ദാക്കാൻ ഇടപെടുന്ന ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രത്തിൻറെ, അതും ആതിഥേയ രാഷ്ട്രത്തിൻറെ പ്രസിഡൻ്റ് ഉറ്റമിത്രത്തെ സഹായിക്കാനും ഇടപെട്ടിട്ടുണ്ടാവുമെന്ന് ആരെങ്കിലും സംശയിച്ചാൽ തങ്ങളുടെ പ്രവൃത്തികൾ കൊണ്ട് ആസംശയം ഉണ്ടാക്കിയതിൻ്റെ ഉത്തരവാദിത്തം ട്രംപിനും ഫിഫക്കും മാത്രമാണെന്നും രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം….

