ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ വെടിവയ്പ്പ്. സ്ട്രാത്രോയ് പാർക്ക് പ്രദേശത്ത് ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ 30 വയസ്സുള്ള വ്യക്തിയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
ആംബുലൻസ് സർവ്വീസിൽ നിന്നാണ് വെടിവയ്പ്പ് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്. ഉടനെ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. യുവാവിന്റെ ഇരു കാലുകളിലും വെടിയേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം വെടിവയ്പ്പിന്റെ നടുക്കത്തിലാണ് പ്രദേശവാസികൾ.
Discussion about this post

