ഡബ്ലിൻ: ടെസ്കോയുടെ എള്ള് വിപണിയിൽ നിന്നും തിരിച്ചുവിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. സാൽമൊണെല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഈ ഉത്പന്നം കൈവശമുള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ടെസ്കോയുടെ 100 ഗ്രാമിന്റെ എള്ള് പാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്. May 2027 155 N01, June 2027 203 N01 എന്നീ ബാച്ച്കോഡുകളുള്ള പാക്കറ്റുകളിലാണ് ബാക്ടീരിയ സാന്നിദ്ധ്യം. ഈ ബാച്ചുകളിലുള്ള പാക്കറ്റുകൾ മുഴുവനായും അതോറിറ്റി തിരിച്ച് വിളിച്ചിട്ടുണ്ട്. മാത്രവുമല്ല, ഇവ വിൽക്കരുതെന്ന് റീട്ടെയ്ലർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൺസ് സ്റ്റോർസിന്റെ എള്ള് ഉത്പന്നങ്ങളിലും സാൽമൊണെല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് തിരിച്ച് വിളിച്ചിരുന്നു.

