ഡബ്ലിൻ: അയർലൻഡിലെ പ്രെസ്ബിറ്റീരിയൻ ചർച്ച് തലവൻ സ്ഥാനമൊഴിഞ്ഞു. മോഡറേറ്റർ റവ. ട്രെവർ ഗ്രിബെൻ ആണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. സഭയുടെ സുരക്ഷാ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് തലവൻ സ്ഥാനം ഒഴിഞ്ഞത്.
പത്രസമ്മേളനത്തിൽ വച്ചായിരുന്നു ഗ്രിബെൻ ഇക്കാര്യം വ്യക്തമാക്കിയത്. പള്ളിയുടെ സഹായം തേടിയെത്തിയവർക്ക് ആവശ്യമായ പരിചരണം നൽകിയില്ല എന്നതുൾപ്പെടെയുള്ള കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. പരാതികൾ ഉയർന്നതിന് പിന്നാലെ ചർച്ച് അധികൃതർ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നു. ഇതിലാണ് കണ്ടെത്തൽ. ഏകദേശം 1,80,000 വിശ്വാസികളാണ് പ്രെസ്ബിറ്റീരിയൻ സഭയിൽ അംഗങ്ങളായിട്ടുള്ളത്.
Discussion about this post

