ബെൽഫാസ്റ്റ്: ബ്ലഡി സൺഡേയുടെ ഇരകളായവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്താൻ പ്രസിഡന്റ് കാതറിൻ കനോലി. ഇന്നത്തെ പരിപാടികളിൽ ഒന്നാണ് കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ച. ഇന്ന് രാവിലെ ഗിൽഡ്ഹാളിൽ നടക്കുന്ന സ്വീകരണ പരിപാടിയിൽ കനോലി ജനങ്ങളെ അഭിസംബോധന ചെയ്യും.
ഇതിന് ശേഷം ഫ്രീ ഡെറി മ്യൂസിയത്തിൽ സന്ദർശനം നടത്തും. ഇതിനിടെയാകും കനോലി കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുക. വളരെ സ്വകാര്യമായിട്ടായിരിക്കും ഇത്. ത്രിദിന സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെയാണ് കനോലി വടക്കൻ അയർലൻഡിൽ എത്തിയത്. ഡെറിയിലെ നാളത്തെ സന്ദർശനത്തോട് കൂടി പരിപാടി അവസാനിക്കും
Discussion about this post

