ഡൗൺ: കൗണ്ടി ഡൗണിൽ മത്സ്യബന്ധനത്തിനായി പോയ ബോട്ട് മുങ്ങി. കടലിൽ കാണാതായവരെ കണ്ടെത്താനുള്ള പരിശ്രമങ്ങൾ തുടരകയാണ്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കാർഗിംഗ്ഫോർഡ് ലോഫിൽ ആയിരുന്നു സംഭവം. കടലിൽ അകപ്പെട്ട ഒരാളെ സുരക്ഷിതനായി കരയിൽ എത്തിച്ചിട്ടുണ്ട്.
രക്ഷപ്പെട്ട വ്യക്തിയുൾപ്പെടെ രണ്ട് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത് എന്നാണ് കോസ്റ്റ്ഗാർഡിന് കിട്ടിയ വിവരം. ഇദ്ദേഹത്തെ കണ്ടെത്തുന്നതിന് വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. ഗോസ്റ്റ് ഗാർഡിന്റെ ബോട്ടും ഹെലികോപ്റ്ററും സംയുക്തമായിട്ടാണ് തിരച്ചിൽ നടത്തുന്നത്.
Discussion about this post

