ടിപ്പററി: കൗണ്ടി ടിപ്പററിയിൽ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സ്കാർലറ്റ് ഫോക്നറുടെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. കുടുംബം ആണ് ഇക്കാര്യം അറിയിച്ചത്. 29 വയസ്സുള്ള സ്കാർലറ്റിന് കഴിഞ്ഞ ദിവസം ആയിരുന്നു ജീവൻ നഷ്ടമായത്.
വ്യാഴാഴ്ച സ്കാർലറ്റിന്റെ മൃതദേഹം ക്രോസിലെ ഫ്യൂണറൽ ഹോമിൽ എത്തിയ്ക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ ഇവിടെ പൊതുദർശനം ഉണ്ടാകും. ശേഷം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ സംസ്കാര ശുശ്രൂഷകൾക്കായി മൃതദേഹം സെന്റ് മുൻചിൻസ് ചർച്ചിൽ എത്തിയ്ക്കും. ഇവിടുത്തെ പ്രാർത്ഥനകൾക്ക് ശേഷം ക്ലെയറിലെ മീലിക് സെമിത്തേരിയിൽ ആയിരിക്കും മൃതദേഹം സംസ്കരിക്കുക.
Discussion about this post

