ചെന്നൈ: തമിഴ് പുതുവത്സര വേളയിൽ, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് പത്രിക ഔദ്യോഗികമായി പുറത്തിറക്കിയത് . എഐഎഡിഎംകെയുമായി സഹകരിച്ച് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) ഭാഗമായി മത്സരിക്കുന്ന ബിജെപി, മതപരമായ സംരക്ഷണം, മയക്കുമരുന്നിനും കുറ്റകൃത്യങ്ങൾക്കും എതിരായ സീറോ ടോളറൻസ് സമീപനം എന്നിവ ഉയർത്തിക്കാട്ടിയാണ് പത്രിക പങ്ക് വച്ചിരിക്കുന്നത്.
കുടുംബ സഹായം: സംസ്ഥാനത്തെ ഓരോ വീടിനും ₹10,000 ഒറ്റത്തവണ പേയ്മെന്റ്.
പ്രതിമാസ സ്റ്റൈപ്പൻഡ്: എല്ലാ വീട്ടമ്മമാർക്കും ₹2,000 പ്രതിമാസ അലവൻസ്.
സൗജന്യ എൽപിജി: പൊങ്കൽ, ദീപാവലി, തമിഴ് പുതുവർഷം എന്നിവയ്ക്ക് പ്രതിവർഷം മൂന്ന് സൗജന്യ പാചക വാതക സിലിണ്ടറുകൾ നൽകും.
കർഷക പിന്തുണ: ഉഴവു തായ് പദ്ധതി പ്രകാരം, കേന്ദ്ര പിഎം-കിസാൻ പദ്ധതിയിലേക്ക് 3,000 രൂപ റീചാർജ് ചെയ്യുമെന്ന് ബിജെപി വാഗ്ദാനം ചെയ്തു. ഇത് വഴി കർഷകന് വാർഷിക സഹായം 9,000 രൂപയാകും.
സ്ത്രീ സുരക്ഷ: സംസ്ഥാനത്തുടനീളം “സീറോ-എഫ്ഐആർ” റിപ്പോർട്ടിംഗ് നടപ്പിലാക്കുക, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ഫാസ്റ്റ്-ട്രാക്ക് കോടതികൾ രൂപീകരിക്കുക.
മയക്കുമരുന്ന് വിരുദ്ധ ഡ്രൈവ്: തമിഴ്നാട്ടിൽ സമർപ്പിത മയക്കുമരുന്ന് നിർമാർജന വകുപ്പും മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിന് പ്രത്യേക ടാസ്ക് ഫോഴ്സും സ്ഥാപിക്കുക.
അടിസ്ഥാന സൗകര്യങ്ങൾ: കോയമ്പത്തൂർ-തിരുപ്പൂർ-സേലം ബെൽറ്റിലെ ഹൈ-സ്പീഡ് റെയിൽ ഇടനാഴികൾ (ചെന്നൈ-ബെംഗളൂരു, ചെന്നൈ-ഹൈദരാബാദ്), പ്രാദേശിക ആർആർടിഎസ് പദ്ധതികൾ എന്നിവയിലൂടെ റെയിൽ കണക്റ്റിവിറ്റി വികസിപ്പിക്കുക.
തൈപൂയം: മുരുകനെ ആദരിക്കുന്നതിനുള്ള സംസ്ഥാന ഉത്സവമായി പ്രഖ്യാപിക്കും.
തിരുപ്പറംകുന്ദ്രം : കുന്നിൻ മുകളിൽ കാർത്തിക ദീപം കൊളുത്തുന്ന പാരമ്പര്യം പുനരാരംഭിക്കുകയും സംരക്ഷിക്കുകയും ചെയ്യും.
വിമാനത്താവള പുനർനാമകരണം: മധുര അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വാതന്ത്ര്യസമര സേനാനി പസുമ്പൊന്ന് മുത്തുരാമലിംഗ തേവറുടെ പേര് നൽകും
പരിപാടിയിൽ നൈനാർ നാഗേന്ദ്രൻ , കെ. അണ്ണാമലൈ , മുതിർന്ന നേതാവ് തമിഴിസൈ സൗന്ദരരാജൻ എന്നിവർ പങ്കെടുത്തു.

