ലിമെറിക്ക്: കൗണ്ടി ടിപ്പററിയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ലിമെറിക്ക് സ്വദേശിനി സ്കാർലറ്റ് ഫോക്നറുടെ മൃതദേഹം സംസ്കരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ക്ലെയറിലെ മീലിക് സെമിത്തേരിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. ഇതിന് മുന്നോടിയായി രാവിലെ 11 മണിയ്ക്ക് സെന്റ് മുചിൻസ് പള്ളിയിൽ പ്രാർത്ഥനയും ശുശ്രൂഷകളും നടന്നു.
തിങ്കളാഴ്ച ആയിരുന്നു ഗുരുതരാവസ്ഥയിൽ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഫോക്നർക്ക് ജീവൻ നഷ്ടമായത്. മാർച്ച് 21 ന് ആയിരുന്നു യുവതി ക്രൂരമായ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ സ്കാർലറ്റിന് തലച്ചോറിനാണ് പരിക്കേറ്റത്. ഇതാണ് സ്കാർലറ്റിന്റെ ജീവൻ കവർന്നത്. ആഴ്ചകളോളം നീണ്ട ചികിത്സയ്ക്കൊടുവിലും സ്കാർലറ്റിന്റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കുകയായിരുന്നു.

