ഡബ്ലിൻ: ജൂൺ മാസത്തിൽ ചുട്ടുപൊള്ളി അയർലൻഡ്. അയർലൻഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ജൂൺ മാസം കൂടിയായിരന്നു കടന്ന് പോയത്. രാജ്യത്തെ ആറ് കാലാവസ്ഥാ കേന്ദ്രങ്ങളിൽ റെക്കോർഡ് താപനില രേഖപ്പെടുത്തിയതായി മെറ്റ് ഐറാൻ വ്യക്തമാക്കി.
ജൂൺ 25 വ്യാഴാഴ്ച ഗാൽവേയിലെ ഏതന്റിയിൽ 32.2 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഡബ്ലിനിലെ കേസ്മെന്റ് എയറോഡ്രോം സ്റ്റേഷനിൽ 20.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അതേസമയം ഏറ്റവും കൂടുതൽ മഴ ലഭിച്ച മാസം കൂടിയായിരുന്നു ജൂൺ. നിരവധി കൗണ്ടികളിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചിരുന്നു.
Discussion about this post

