ഡബ്ലിൻ: സർക്കാർ ജീവനക്കാരന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ആളെ വിട്ടയച്ചു. ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഗാർഡ സ്റ്റേഷനിലെ ഒരു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇയാളെ വിട്ടയച്ചത്.
2014 ന് മുൻപ് തദ്ദേശസ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇവിടുത്തെ പൊതു ഉദ്യോഗസ്ഥന് കൈക്കൂലി നൽകിയെന്ന സംശയത്തെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
Discussion about this post

