ഡബ്ലിൻ: കൗണ്ടി മീത്തിലെ ജൂലിയൻസ്ടൗൺ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ (A92VR02) വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് കൊടിയേറ്റത്തോടെയാണ് വിപുലമായ പെരുന്നാളാഘോഷത്തിന് തുടക്കമാകുക. നാഗ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി (എസ്ടിഒടിഎസ്) ഫാക്കൽറ്റി അംഗം ഫാ. ഡോ. ജോൺ മാത്യു മുഖ്യകാർമികത്വം വഹിക്കും.
കൊടിയേറ്റത്തിന് ശേഷം വൈകീട്ട് 6.15 ഓടെ സന്ധ്യാ നമസ്കാരം നടക്കും. ഇതിന് ശേഷം ഏഴ് മണിയോടെ ഗാനശുശ്രൂഷ ആരംഭിക്കും. ഇതിന് ശേഷം ഡോ. ജോൺ മാത്യു അനുസ്മരണ പ്രഭാഷണം നടത്തും. രാത്രി എട്ട് മണിയ്ക്കാണ് പെരുന്നാൾ പ്രദക്ഷിണം. ഇതിന് ശേഷം ആശീർവാദവും തുടർന്ന് വെച്ചൂട്ടിനുള്ള അരിയിടീലും ഉണ്ടായിരിക്കും.
നാളെ രാവിലെ 8.45 ഓടെയാണ് രണ്ടാം ദിന പെരുന്നാൾ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിയ്ക്കുക. പ്രഭാത നമസ്കാരത്തോടെ പരിപാടികൾ ആരംഭിക്കും. 9.30 ന് ഫാ. ഡോ. ജോൺ മാത്യുവിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന അർപ്പിക്കും. ഇതിന് ശേഷം മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം എന്നിവ നടക്കും. ആശീർവാദം, കുട്ടികൾക്കുള്ള ആദ്യ ചോറൂണ്, വെച്ചൂട്ട് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ( ഫോൺ – 0894347447 )

