ഡബ്ലിൻ: ഹാൻഡ് ലഗേജിന് ഫീസ് ഈടാക്കിയതുമായി ബന്ധപ്പെട്ട പരാതിയിൽ പ്രതികരണവുമായി റയാൻഎയർ. പരാതി നൽകിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് റയാൻഎയർ പ്രതികരിച്ചു. ഹാൻഡ് ലഗേജിന് ഫീസ് ഈടാക്കുന്നതായി കാണിച്ച് യൂറോപ്യൻ കൺസ്യൂമർ ഓർഗനൈസേഷനാണ് പരാതി നൽകിയത്.
യൂറോപ്യൻ യൂണിയൻ അനുശാസിക്കുന്ന ഒരു നിമയവും ലംഘിച്ചിട്ടില്ലെന്ന് റയാൻഎയർ പറഞ്ഞു. ഇയു നിയമത്തോട് ( ഇയു റെജ് 1008/2008) ചേർന്ന് നിൽക്കുന്നതാണ് റയാൻഎയറിന്റെ ലഗേജ് പോളിസി. ലഗേജുമായി ബന്ധപ്പെട്ട് നിരക്ക് ഈടാക്കാൻ ഈ നിയമം അനുവദിക്കുന്നുണ്ട്. 40 cm x 25 cm x 20 cm ബാഗ് യാത്രക്കാർക്ക് കമ്പനി സൗജന്യമായി അനുവദിക്കുന്നുണ്ടെന്നും റയാൻഎയർ വ്യക്തമാക്കി.
Discussion about this post