ഡബ്ലിൻ: കാർബൺ കാൽകുലേറ്റർ എന്ന ഓപ്ഷൻ ബുക്കിംഗ് പ്ലാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്ത് എയർലൈനായ റയാൻഎയർ. യാത്രികർ പ്രയോജനപ്പെടുത്താത്ത സാഹചര്യത്തിലാണ് കാർബൺ കാൽകുലേറ്റർ നീക്കം ചെയ്യാനുള്ള കമ്പനിയുടെ തീരുമാനം. അതേസമയം പുതിയ തീരുമാനം നെറ്റ് സീറോ കാർബണൈസേഷൻ സ്ട്രാറ്റജിയെ ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു.
2021 ലാണ് വിമാന കമ്പനി കാർബൺ കാൽകുലേറ്റർ എന്ന ഓപ്ഷൻ ബുക്കിംഗ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയത്. ഓൺലൈൻ ബുക്കിംഗിന്റെ അവസാന ഭാഗത്ത് ആയിരുന്നു ഈ സേവനം ഉണ്ടായിരുന്നത്. കാർബൺ ഓഫ് സെറ്റ് പ്രൊജക്ടുകൾക്കായി രണ്ട് യൂറോ ഈ സേവനം വഴി ഉപഭോക്താക്കൾക്ക് സംഭാവനയായി നൽകാം.
Discussion about this post