ഡബ്ലിൻ: എയർ ട്രാഫിക് സേവനങ്ങളിൽ അടിയന്തിര പരിഷ്കരണം ആവശ്യപ്പെട്ട് റയാൻഎയർ. എയർ ട്രാഫിക് കൺട്രോളർമാരുടെ സമരത്തിൽ വിമാനങ്ങൾ റദ്ദാക്കേണ്ടിവന്ന പശ്ചാത്തലത്തിലാണ് ആവശ്യവുമായി വിമാനക്കമ്പനി യൂറോപ്യൻ യൂണിയന് മുൻപിൽ എത്തിയിരിക്കുന്നത്. സമരത്തെ തുടർന്ന് 400 ലധികം വിമാന സർവ്വീസുകളാണ് റയാൻഎയറിന് റദ്ദാക്കേണ്ടിവന്നത്.
ഫ്രഞ്ച് എയർട്രാഫിക് കൺട്രോളർമാരുടെ പണിമുടക്ക് 70,000 വിമാന യാത്രികരെ ബാധിച്ചതായി റയാൻഎയർ പറഞ്ഞു. അതുകൊണ്ട് തന്നെ എയർ ട്രാഫിക് സർവ്വീസ് പരിഷ്കരിക്കുന്നതിന് യൂറോപ്യൻ യൂണിയൻ അടിയന്തിരമായി ഇടപെടണം. യാത്രികരെ ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും ഒഴിവാക്കണം. ഇനിയൊരുക്കിലും എയർ ട്രാഫിക് കൺട്രോളിംഗിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരിക്കണം. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ യൂറോപ്യൻ പ്രസിഡന്റ് സ്ഥാനം ഉർസുല വോൺ ഡെർ ലെയ്ൻ രാജിവയ്ക്കണം എന്നും കമ്പനി ആവശ്യപ്പെട്ടു.