ഡബ്ലിൻ: വലിപ്പം കൂടിയ ലഗേജുമായി സഞ്ചരിക്കുന്ന യാത്രികരെ പിടികൂടുന്ന ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് റയാൻഎയർ. പ്രതിമാസം 80യൂറോ ആയിരിക്കും ബോണസായി നൽകുക. ചട്ടലംഘനം കർശനമായി തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
കഴിഞ്ഞ വർഷം വലിപ്പം കൂടിയ ലഗേജുമായി സഞ്ചരിച്ച രണ്ട് ലക്ഷം യാത്രികരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 75 യൂറോ വീതം പിഴയും ഈടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി പുതിയ തീരുമാനം എടുത്തത്. യാത്രികർ നിയമങ്ങൾ പാലിക്കാൻ ഇതിലൂടെ നിർബന്ധിതരാകുമെന്നാണ് റയാൻഎയറിന്റെ വിലയിരുത്തൽ. പിടികൂടുന്ന ഓരോ ബാഗിനും 1.50 യൂറോ വീതമാണ് ജീവനക്കാർക്ക് കമ്പനി നൽകുക.
Discussion about this post

