കോ ഓഫാലിയിലുള്ള ഫാര്‍മസിയില്‍ കൊള്ളയടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് വ്യാജ തോക്കുമായി കടയിലെത്തിയ മുഖംമൂടിധാരി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും, ചില മെഡിക്കല്‍ ഉപകരണങ്ങളും കവർന്ന് രക്ഷപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ ഗാര്‍ഡ ഉദ്യോഗസ്ഥന് പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ മോഷണവുമായി ബന്ധപ്പെട്ട് 30 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. ഫാര്‍മസിയില്‍ നിന്നും കവര്‍ന്ന സാധനങ്ങളും, വ്യാജ തോക്കും ഇയാളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു
Discussion about this post

