ഡൊണഗൽ: അയർലൻഡിലെ ഏറ്റവും പ്രിയപ്പെട്ട കെട്ടിടമായി തിരഞ്ഞെടുക്കപ്പെട്ട് ഡൊണഗലിലെ സ്കൂൾ. ലെറ്റർകെന്നിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ ഏഞ്ചൽസ് സ്കൂൾ കെട്ടിടമാണ് തിരഞ്ഞെടുക്കപ്പെട്ടത്. റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ആർക്കിടെക്റ്റ്സ് ഓഫ് അയർലൻഡ് പബ്ലിക് ചോയ്സാണ് സ്കൂളിനെ തിരഞ്ഞെടുത്തത്.
രൂപകൽപ്പനയാണ് ഈ സ്കൂളിനെ ആകർഷകമാക്കുന്നത്. സെൻസറി ഗാർഡനുകൾ, മനോഹരമായ നടപ്പാതകൾ എന്നിവ സ്കൂളിലുണ്ട്. ഈ വർഷം 44 കെട്ടിടങ്ങളും പൊതുയിടങ്ങളുമാണ് പബ്ലിക് ചോയ്സ് അവാർഡിനായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടത്. അതിൽ യുഎസിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള ആറ് അന്താരാഷ്ട്ര കെട്ടിടങ്ങളും ഉൾപ്പെടുന്നു.
Discussion about this post

