ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കാറുകൾ പൊളിച്ച് നീക്കുന്ന കേന്ദ്രത്തിൽ തീപിടിത്തം. ആയിരക്കണക്കിന് ടൺ ആക്രി കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു സംഭവം. തീ പൂർണമായി അണയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ക്വീൻസ് ഐലൻഡിൽ ആയിരുന്നു സംഭവം. ബെൽഫാസ്റ്റ് ഹാർബർ ടഗ്ഗുകളും എയർ യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 4,500 ടൺ സ്ക്രാപ്പാണ് കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. ഇത് പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
Discussion about this post

