ഡബ്ലിൻ: കുട്ടികൾക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ അയർലന്റ് ഏറെ പിന്നിൽ. ഉയർന്ന വരുമാനമുള്ള ലോകരാജ്യങ്ങളിൽ കുട്ടികൾക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ ഏറ്റവും കുറവ് വരുത്തുന്ന മൂന്നാമത്തെ രാജ്യമാണ് അയർലന്റ്. ദി ലാൻസെറ്റ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
അയർലന്റിൽ 91 ശതമാനം കുട്ടികൾക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്. സമൂഹത്തിൽ ആർജ്ജിത പ്രതിരോധ ശേഷി കൈവരിക്കണമെങ്കിൽ 95 ശതമാനം കുട്ടികൾക്ക് എങ്കിലും വാക്സിൻ നൽകണം. നിലവിൽ കുട്ടികൾക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ ആറാമതാണ് അയർലന്റിന്റെ സ്ഥാനം. ഈ നില തുടർന്നാൽ 2030 ആകുമ്പോഴേയ്ക്കും 97.7 ശതമാനം കുട്ടികൾക്കും വാക്സിൻ നൽകുക എന്ന ലക്ഷ്യം കൈവരിക്കാൻ അയർലന്റിന് കഴിയില്ലെന്നാണ് വിലയിരുത്തൽ.

