ഡബ്ലിൻ: അയർലൻഡിൽ സോളാർ സ്ഥാപിക്കുന്നതിനായി ഗ്രാൻഡ് നൽകുന്നത് തുടരും. അടുത്ത വർഷം മുഴുവനായും ആളുകൾക്ക് ഗ്രാൻഡ് നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക്ക് പാനൽ സ്ഥാപിക്കുന്നതിനാണ് സർക്കാർ ഗ്രാൻഡ് നൽകിവരുന്നത്.
1800 യൂറോയാണ് സർക്കാർ സഹായമായി നൽകുന്നത്. ഊർജ്ജ ചിലവ് അമിതഭാരം ഉണ്ടാക്കുന്ന കുടുംബങ്ങളെ സഹായിക്കുക ലക്ഷ്യമിട്ടാണ് സഹായം . ഇതോടൊപ്പം ഹരിത ഊർജ്ജ പരിവർത്തനത്തിന് പ്രാധാന്യം നൽകുകയും ലക്ഷ്യമാണ്.
Discussion about this post

