ഡബ്ലിന്‍ : ക്രിസ്മസ്- പുതുവത്സര കാലത്തും രജിസ്ട്രേഷന് പുതുക്കാമെന്ന് അറിയിച്ച് എന്‍ എം ബി ഐ.വാര്‍ഷിക രജിസ്ട്രേഷന് പുതുക്കുന്നതിനുള്ള വിന്‍ഡോ ക്രിസ്മസ് അവധിക്കാലത്തും 2026 ജനുവരി 31 വരെയും ഓപ്പണായിരിക്കും.ഓണ്‍ലൈന്‍ പോര്‍ട്ടലായ മൈ എന്‍ എം ബി ഐ വഴി പ്രക്രിയ പൂര്‍ത്തിയാക്കണം.
37,000 നഴ്സുമാരും മിഡൈ്വഫുമാരും രജിസ്ട്രേഷന് ഇതിനകം പുതുക്കി. ഇനിയും പുതുക്കാത്തവര്‍ക്ക് മൈ എന്‍ എം ബി ഐ വഴി ലോഗിന്‍ ചെയ്യാം.ഓണ്‍ലൈനായി ലോഗിന്‍ ചെയ്യുന്നതിനും പുതുക്കുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് 0818 200 116 (+353 818 200 116) എന്ന നമ്പറിലോ regservices@nmbi.ie എന്ന ഇമെയില്‍ വിലാസത്തിലോ കസ്റ്റമര്‍ കെയര്‍ ടീമിനെ ബന്ധപ്പെടാം.
2026 ജനുവരി 31വരെ മൈ എന്‍എംബിഐ രജിസ്റ്ററില്‍ നിന്ന് നഴ്സുമാരുടെയും മിഡ് വൈഫുകളുടെയും പേര് സ്വമേധയാ നീക്കം ചെയ്യാം.

