അയർലൻഡിൽ അധിക ജല ഉപയോഗ നിരക്കുകൾ ഏർപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ നിരീക്ഷിച്ച് യൂറോപ്യൻ യൂണിയൻ. വാട്ടർ ചാർജുകൾ “പിൻവാതിലിലൂടെ” എന്ന് വിമർശകർ വിശേഷിപ്പിച്ച പദ്ധതികളെക്കുറിച്ചുള്ള വിവാദങ്ങൾക്കിടയിലാണ് ഈ വെളിപ്പെടുത്തൽ.
വിവരാവകാശ അപേക്ഷയിലൂടെ ലഭിച്ച രേഖകൾ പ്രകാരമാണ് ഇക്കാര്യങ്ങൾ പുറത്ത് വന്നത് . ഈ വർഷം ആദ്യം, അധിക ജല ഉപയോഗത്തിന് നിരക്കുകൾ ഏർപ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിൻ ഫീൻ നേതാവ് മേരി ലൂ മക്ഡൊണാൾഡ് ഇതിനെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു.
അധിക ജല ഉപയോഗ ചാർജുകൾക്ക് ഇളവുകൾ അനുവദിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഭവന വകുപ്പിലെ സിവിൽ സർവീസുകൾ തയ്യാറാക്കുന്നുണ്ടെന്നും എഫ്ഒഐ രേഖകൾ വെളിപ്പെടുത്തുന്നു .
Discussion about this post

