കോ ക്ലെയറിൽ ട്രാക്ടർ ഇടിച്ച് 16 കാരൻ മരിച്ചു. ക്രുഷീനിന് വടക്ക് ഭാഗത്തുള്ള ബന്നാഹോവിലെ R458-ലാണ് അപകടമുണ്ടായത് . കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി.
സാങ്കേതിക പരിശോധനയ്ക്കായി റോഡ് അടച്ചിട്ടിരിക്കുകയാണ്. അപകടത്തിന്റെ ക്യാമറ ദൃശ്യങ്ങൾ കൈവശം ഉള്ളവർ, ഗോർട്ടിനും ക്രുഷീനും ഇടയിൽ R458-ൽ സഞ്ചരിച്ചവർ 065 6848100 എന്ന നമ്പറിൽ എനിസ് ഗാർഡ സ്റ്റേഷനെയോ 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിനെയോ ഏതെങ്കിലും ഗാർഡ സ്റ്റേഷനെയോ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.
Discussion about this post

