ഡബ്ലിന്‍ : അയര്‍ലൻഡില്‍ കൊടും തണുപ്പ് . ഏറ്റവും ഉയര്‍ന്ന താപനില 3 മുതല്‍ 8 ഡിഗ്രി വരെയായിരിക്കും. തണുപ്പ് പുതുവര്‍ഷം വരെ തുടരുമെന്ന് മെറ്റ് ഐറാന് പറയുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ വിന്റര്‍ സണ്ഷെയ്ന് വ്യാപകമാകുമെന്നും വരണ്ട ദിവസമായിരിക്കുമെന്നും റിപ്പോർട്ടുണ്ട് . ഏറ്റവും കൂടുതല്‍ തണുപ്പ് പടിഞ്ഞാറ് ഭാഗത്തായിരിക്കും . നേരിയ നിലയില്‍ വടക്കുകിഴക്കന്‍ കാറ്റ് വീശാനുമിടയുണ്ട്.കിഴക്കന്‍, തെക്കന്‍ തീരങ്ങളില്‍ കൂടുതല്‍ മേഘാവൃതമാകാനും സാധ്യതയുണ്ട്.
തിങ്കളാഴ്ച മിക്കവാറും വരണ്ടതും മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും. തെക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളില്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. 4 മുതല്‍ 7 ഡിഗ്രി വരെയായിരിക്കും ഉയര്‍ന്ന താപനില.
Discussion about this post

