ഡബ്ലിൻ: അയർലൻഡിൽ ബസ് ഡ്രൈവർമാരാകാൻ അവസരം. സർക്കാർ നിയന്ത്രിത പൊതുഗതാഗത സർവ്വീസുകളിലേക്ക് വിദേശ ഡ്രൈവർമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചു. ബസ് ഐറാനും ഡബ്ലിൻ ബസുമാണ് ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നത്.
ഏതെങ്കിലും യൂറോപ്യൻ രാജ്യത്തെ റസിഡൻസി കാർഡ്, ഡി കാറ്റഗറി ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടെങ്കിൽ തസ്തികയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ റസിഡൻസി കാർഡ്, പാസ്പോർട്ട്, ഡി കാറ്റഗറി ഡ്രൈവിംഗ് ലൈസൻസ്, ടെക്കോഗ്രാഫ് കാർഡ് എന്നിവയുടെ കോപ്പികൾ സഹിതം വിശദമായ ബയോഡേറ്റ ഈ മാസം 19 ന് മുൻപ് അധികാരികൾക്ക് സമർപ്പിക്കണം. info@i2i.ie എന്ന മെയിൽ ഐഡി വഴിയാണ് അപേക്ഷിക്കേണ്ടത്.
Discussion about this post

