ഡബ്ലിൻ: മെയ് മാസത്തിൽ അയർലന്റിൽ അപ്രൂവ് ചെയ്യപ്പെടുന്ന മോർട്ട്ഗേജുകളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മെയിൽ 10 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമേ ആകെ അപ്രൂവ് ചെയ്യപ്പെടുന്ന മോർട്ട്ഗേജുകളുടെ മൂല്യം 12 മാസത്തിനിടെ 18 ശതമാനം വർദ്ധിച്ചു.
ബാങ്കിംഗ് ആന്റ് പേയ്മെന്റ്സ് ഫെഡറേഷനാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. ആകെ അപ്രൂവ് ചെയ്യപ്പെടുന്ന മോർട്ട്ഗേജുകളുടെ എണ്ണം 18 ശതമാനം വർദ്ധിച്ചതോടെ മെയിൽ 14.1 ബില്യൺ എന്ന റെക്കോർഡ് നേട്ടത്തിൽ എത്തി. മെയ്വരെയുള്ള 12 മാസത്തിനിടെ 43,070 മോർട്ട്ഗേജുകളാണ് അപ്രൂവ് ചെയ്തത്. റീമോർട്ട്ഗേജ് അല്ലെങ്കിൽ മോർട്ട്ഗേജ് സ്വിച്ചിംഗ് നടത്തുന്നവരുടെ എണ്ണത്തിലും ഉണ്ട് വർദ്ധനവ്. ഇക്കൂട്ടരുടെ എണ്ണത്തിൽ 66.9 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.