ന്യൂഡൽഹി : കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന വിവാദപ്രസ്താവനയുമായി മൗലാന സാജിദ് റാഷിദി . കലിമയുടെ പേരിൽ ഹിന്ദുക്കൾ മരിച്ചാലേ അവർക്ക് ഭയമുണ്ടാകൂവെന്നും റാഷിദി സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു . ഇമാം അസോസിയേഷൻ പ്രസിഡന്റായ സാജിദ് റാഷിദി മുൻപും വിവാദമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.
കലിമ ചൊല്ലിയാൽ മാത്രമേ താൻ ഭാരത് മാതാ കീ ജയ് വിളിക്കൂവെന്നും സാജിദ് റാഷിദി പറയുന്നു. കലിമ ചൊല്ലാത്തതിന്റെ പേരിൽ ഹിന്ദുക്കളെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്നതിന് തുല്യമാണ് റാഷിദിയുടെ പ്രസ്താവന . 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോൾ മാത്രമേ ഹിന്ദുക്കൾ യഥാർത്ഥത്തിൽ ഭയപ്പെടാൻ തുടങ്ങൂവെന്നും സാജിദ് റാഷിദി പറഞ്ഞു.
പഹൽഗാമിൽ കലിമ ചൊല്ലാത്തതിന്റെ പേരിലാണ് പാക് ഭീകരർ 26 ഭാരതീയരെ കൊലപ്പെടുത്തിയത് . കഴിഞ്ഞയാഴ്ച്ച മുംബൈയിലും കലിമ ചൊല്ലാത്തതിന്റെ പേരിൽ രണ്ട് പേരെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു.

