ഡബ്ലിൻ: അയർലൻഡിൽ ടൂറിസ്റ്റിനെ ആക്രമിച്ച് എടിഎം കാർഡ് തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതിയ്ക്ക് തടവ് ശിക്ഷ. ടാലയിലെ ബെൽഗാർഡ് സ്ക്വയറിലെ അന്തേവാസിയായ 37 വയസ്സുള്ള വിയോറൽ റോസ്റ്റാസിന് ആണ് തടവ് ശിക്ഷ വിധിച്ചത്. മൂന്ന് വർഷത്തെ തടവിനാണ് ഇയാളെ ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതി ശിക്ഷിച്ചത്.
2018 ഡിസംബർ 9 ന് ആയിരുന്നു സംഭവം. എടിഎമ്മിൽ പണമെടുക്കാനായി കയറിയ ടൂറിസ്റ്റ് പിൻ നമ്പർ അടിയ്ക്കുന്നത് പ്രതി നിരീക്ഷിക്കുകയായിരുന്നു. പിൻ നമ്പർ മനസിലായതോടെ എടിഎമ്മിൽ നിന്നും പുറത്തിറങ്ങിയ ടൂറിസ്റ്റിൽ നിന്നും ഇയാൾ എടിഎം കാർഡ് തട്ടിയെടുക്കുകയായിരുന്നു. ഇത് ഉപയോഗിച്ച് പണവും ഇയാൾ കൈക്കലാക്കിയിരുന്നു.മോഷണം ഉൾപ്പെടെ 79 മുൻ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
Discussion about this post

